KeralaLatest

വാച്ച്‌മാന്‍ ജോലി സ്ത്രീ ആയതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടു

“Manju”

കൊച്ചി: വാച്ച്‌മാന്‍ ജോലി സ്ത്രീ ആയതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടെന്ന് പരാതിയുമായി കാസര്‍കോട് സ്വദേശിനി ഹൈക്കോടതിയില്‍. ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ സ്ത്രീ ആയതിന്റെ പേരില്‍ ആണ് വാച്ച്‌മാന്‍ ജോലി പോയത്. പ്രിന്‍സി ജൂലിയറ്റ് ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടനാ ലംഘനമാണ് ഏതെങ്കിലും തസ്തികയില്‍നിന്നു സ്ത്രീയെന്ന പേരില്‍ മാറ്റിനിര്‍ത്തുന്നതെന്ന് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

പ്രിന്‍സിയുടെ ഹര്‍ജി ലാസ്റ്റ്ഗ്രേഡ് കോഴിക്കോട് ജില്ലയിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തനിക്ക് താഴെ റാങ്കുള്ളയാളെ നിയമിച്ചതിനെതിരെയാണ്. പ്രിന്‍സി പട്ടികയില്‍ പത്താം സ്ഥാനത്താണ്. തന്നെ പരിഗണിക്കാതെ ജലസേചന വകുപ്പില്‍ വാച്ചമാന്‍ നിയമനം വന്നപ്പോള്‍ പതിനൊന്നാം സ്ഥാനത്തുള്ളയാളെ നിയമിച്ചെന്നാണ് പ്രിന്‍സി ചൂണ്ടിക്കാട്ടുന്നത്.

ചില തസ്തികകളിലേക്ക് കേരള ലാസ്റ്റ്ഗ്രേഡ് സര്‍വീസസ് ചട്ടങ്ങള്‍ അനുസരിച്ച്‌ സ്ത്രീകള്‍ക്ക് അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കു വിലക്കുള്ളത് വാച്ച്‌മാന്‍, നൈറ്റ് വാച്ച്‌മാന്‍, ഗാര്‍ഡ്, നൈറ്റ് ഗാര്‍ഡ്, ചൗക്കീദാര്‍, ക്ലീനര്‍ കം കണ്ടക്ടര്‍, ലാസ്‌കര്‍, ഗേറ്റ്കീപ്പര്‍, ബുള്‍ കീപ്പര്‍, അനിമല്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലാണ്.

Related Articles

Back to top button