IndiaLatest

യുവാവ്​ കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു

“Manju”

പത്തനംതിട്ട: വിവാഹമോചന കേസില്‍ ഏതാനും മണിക്കൂറിനുള്ളില്‍ വിധി വരാനിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വെള്ളിയാഴ്ച 1.45 ഓടെയാണ്​ സംഭവം. ആറുമാസമായി ആലപ്പുഴ ജില്ല ജയിലിലായിരുന്ന ബിജുവിനെ പത്തനംതിട്ട സി.ജെ.എം കോടതിയില്‍ എത്തിച്ചതാണ്​. അവസാന വട്ട വിചാരണക്കുശേഷം കോടതി വരാന്തയിലിരുന്ന ബിജു ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചോര ഛര്‍ദിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിസ്താരത്തിനിടെ ബിജുവില്‍ നിന്ന്​ വിവാഹമോചനം വേണമെന്ന്​ ഭാര്യ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവാഹമോചനത്തില്‍ ബിജു ഒപ്പുവെച്ചതോടെ കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് ഭാര്യ കോടതിയോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് കേസി​ന്റെ വിധി വരാനിരിക്കെയാണ് യുവാവിന്റെ മരണം.

Related Articles

Back to top button