IndiaLatest

രാജ്യത്ത് ​ഒമിക്രോണ്‍ ബാധിതര്‍ 126 ആയി

“Manju”

ഡല്‍ഹി ;കേരളത്തിലും കര്‍ണാടകയിലും മഹാരാഷ്​ട്രയിലും പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്തതോടെ രാജ്യത്തെ ​ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 126 ആയി. കേരളത്തില്‍ നാലും കര്‍ണാടകയില്‍ ആറും മഹാരാഷ്ട്രയില്‍ മൂന്നും ‍പുതിയ കേസുകളുമാണ്​ റിപ്പോര്‍ട്ട്​ ചെയ്തത്​.

നിലവില്‍ 11 സംസ്​ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്​ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. മഹാരാഷ്ട്ര -43, ഡല്‍ഹി 22, രാജസ്​ഥാന്‍ 17, കര്‍ണാടക 14, തെലങ്കാന എട്ട്​, ഗുജറാത്ത്​ ഏഴ്​, കേരള 11, ആന്ധ്രപ്രദേശ്​, ഛണ്ഡീഗഡ്​, ​തമിഴ്​നാട്​, പശ്ചിമബംഗാള്‍ ഒന്നുവീതം കേസുകളാണ്​ റി​പ്പോര്‍ട്ട്​ ചെയ്തത്​.

കര്‍ണാടകയില്‍ റിപ്പോര്‍ട്ട്​ ചെയ്​ത ആറു കേസുകളില്‍ ഒരാള്‍ യു.കെയില്‍നിന്ന്​ എത്തിയയാളാണ്​. മറ്റ്​ അഞ്ചുപേര്‍ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ ക്ലസ്റ്ററുകളില്‍ നിന്നുള്ളവരാണ്​. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും യാത്രാവിവരങ്ങള്‍ സംബന്ധിച്ചും പരിശോധന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button