IndiaLatest

കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെ

“Manju”

ഡല്‍ഹി ; രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് ദേശീയ കൊവിഡ്-19 സൂപ്പര്‍മോഡല്‍ കമ്മിറ്റി. ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമെന്നും പാനല്‍ ഹെഡ് എം.വിദ്യാസാഗര്‍ അറിയിച്ചു. രണ്ടാം തരംഗത്തിന്റെ തീക്ഷ്ണത ഒരു പക്ഷേ മൂന്നാം തരംഗത്തിന് ഉണ്ടായിരിക്കുകയില്ല.

കാരണം രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച്‌ കഴിഞ്ഞു. എങ്കിലും രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ മൂന്നാം തരംഗത്തില്‍ ഉണ്ടായേക്കാം. 2022 തുടക്കത്തില്‍ തന്നെ മൂന്നാം തരംഗം സംഭവിക്കും. മൂന്നാം തരംഗമുണ്ടാകുമെന്ന കാര്യം സുനിശ്ചതമാണ്. ഇപ്പോള്‍ രാജ്യത്ത് പ്രതിദിനം ഏഴായിരത്തോളം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയെ അധികരിച്ചാല്‍ പ്രതിദിന രോഗികളുടെ സാഹചര്യം മാറുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button