InternationalLatest

89 രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു ; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

“Manju”

ജനീവ ; 89 രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ലു​എ​ച്ച്‌ഒ). ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ന്ന​ര മു​ത​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​ന്നു​വെ​ന്നും ഡ​ബ്ല്യു​എ​ച്ച്‌ഒ അ​റി​യി​ച്ചു.
ഒ​മി​ക്രോ​ണി​ന്റെ തീ​വ്ര​ത, അ​പ​ക​ട​ശേ​ഷി, വാ​ക്സീ​ന്‍ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കു​മോ തു​ട​ങ്ങി​യ​വ​യി​ല്‍ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്താ​ന്‍ കൂ​ടു​ത​ല്‍ ഡേ​റ്റ ല​ഭ്യ​മാ​കേ​ണ്ട​തു​ണ്ട്. നി​ല​വി​ലെ പ്ര​തി​രോ​ധ​ശേ​ഷി മ​റി​ക​ട​ക്കു​ന്ന​തി​നാ​ലാ​ണോ ഒ​മി​ക്രോ​ണ്‍ അ​തി​വേ​ഗ​ത്തി​ല്‍ പ​ട​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

Related Articles

Back to top button