HealthLatest

പ്രകൃതിദത്തമായ കിടിലന്‍ ഹെയര്‍ഡൈ വീട്ടില്‍ത്തന്നെ തയ്യാറാക്കാം

“Manju”

അകാലനര ഏതു പ്രായക്കാരെയും ബാധിക്കാം. നരച്ച മുടി കറുപ്പിയ്ക്കാന്‍ പലരും ഉപയോഗിക്കുന്നത് വിപണിയിലുള്ള, അമോണിയ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന കൃത്രിമ ഹെയര്‍ഡൈകളാണ്.
പ്രായഭേദമന്യേ മധ്യവയസ്കരേയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അകാലനര.
നമ്മള്‍ മുടിയില്‍ ചെയ്യുന്ന അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. അതു കൂടാതെ സ്‌ട്രെസ്, പോഷകങ്ങളുടെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും മുടി നരയ്ക്കാന്‍ കാരണമാണ്.
മുടി കറുപ്പിയ്ക്കാന്‍ പലരും ഉപയോഗിക്കുന്നത് വിപണിയില്‍ ലഭിക്കുന്ന, അമോണിയ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന കൃത്രിമ ഡൈയാണ്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പകരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന കിടിലന്‍ ഹെയര്‍ ഡൈകള്‍ വേറെ ഉണ്ട്.
ഉണക്ക നെല്ലിക്ക കൊണ്ട് ഹെയര്‍ ഡൈ തയ്യാറാക്കാം
ഇതിനായി വേണ്ടത് ഒരു ഇരുമ്ബ് ചീനച്ചട്ടിയും ഉണക്ക നെല്ലിക്ക, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവയുമാണ്. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്ബുഷ്ടമാണ്.
മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി നല്ലകറുപ്പ് പകരാനുമെല്ലാം ഇതു ഉത്തമമാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു ഔഷധമാണ് ഇത്. പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം
ഒരു പിടി ഉണങ്ങിയ നെല്ലിക്ക ഒരു ഇരുമ്ബു ചട്ടിയില്‍ ഇടുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ വീതം ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് രണ്ട് കപ്പ് വെള്ളമൊഴിയ്ക്കുക. ഇത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. നെല്ലിക്ക നല്ലതുപോലെ വെന്ത് വെള്ളത്തിന്റെ നിറം ഏകദേശം മഞ്ഞയായി കൊഴുപ്പുണ്ടാകുന്നതു വരെ തിളപ്പിയ്ക്കണം. ഇത് വാങ്ങി അടച്ചു വയ്ക്കുക. ഒരു രാത്രി മുഴുവന്‍ അടച്ച്‌ വയ്ക്കണം. പിന്നീട് ഇത് ഊറ്റിയെടുക്കണം. ഈ വെള്ളം മുടിയിലും ശിരോചര്‍മത്തിലും നല്ലതുപോലെ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാം. മുടി കറുക്കാനും മുടിയുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്
ബീറ്റ്റൂട്ട് ഹെയര്‍ ഡൈ
ബീറ്റ്‌റൂട്ട് കഷ്ണങ്ങള്‍ തൊലി കളഞ്ഞ് എടുക്കുക. തേയില കൂടുതലിട്ട് കട്ടന്‍ ചായ തിളപ്പിയ്ക്കുക. ഇത് അരിയ്ക്കാതെ തന്നെ ബീറ്റ്‌റൂട്ടു കഷ്ണങ്ങളുമായി ചേര്‍ത്ത് അരച്ചെടുക്കാം. ഈ കൂട്ടിലേയ്ക്ക് ഇന്‍ഡിക പൗഡര്‍ (നീലഅമരിപ്പൊടി) ചേര്‍ത്തിളക്കാം.
ഈ കൂട്ട് മുടിയില്‍ തേയ്ക്കാന്‍ പാകത്തിന് മിശ്രിതമാക്കി എടുക്കാം. മുടിയില്‍ ഇത് തേയ്ക്കുമ്ബോള്‍ എണ്ണമയം പാടില്ല. ഇതിനാല്‍ മുമ്ബേ തന്നെ ഷാംപൂ ചെയ്ത് മുടിയിലെ എണ്ണമയം കളയണം. പിന്നീട്, ഇത് ഉണങ്ങിയ മുടിയില്‍ പുരട്ടി വയ്ക്കാം.
ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. ഷാംപൂ ഇട്ട് കഴുകരുത്. ഇത് അടുപ്പിച്ച്‌ മൂന്നു ദിവസം ചെയ്യാം. മുടിയുടെ നര പൂര്‍ണമായും മാറും.
കാപ്പിപ്പൊടി കൊണ്ടും ഹെയര്‍ ഡൈ
ഇതിനായി വേണ്ടത് മൂന്നു ചേരുവകളാണ്. കഞ്ഞിവെള്ളം, തൈര്, കാപ്പിപ്പൊടി. മുടിയില്‍ പുരട്ടാന്‍ ആവശ്യമുള്ളത്ര കാപ്പിപ്പൊടി എടുക്കുക. ഇത് തലേന്ന് എടുത്ത് പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ ( തലേ ദിവസത്തെ കഞ്ഞി വെള്ളം പിറ്റേന്ന് ഉപയോഗിക്കാം) ചേര്‍ത്ത് ഇളക്കണം.
പിന്നീട് തൈരും കലര്‍ത്തുക. തൈര് വേണ്ടെങ്കില്‍ ഒഴിവാക്കാം. ഇത് നല്ലതു പോലെ ഇളക്കിച്ചേര്‍ത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയില്‍ പുരട്ടാം. നരയുളള ഭാഗത്ത് പ്രത്യേകിച്ചും. ഇത് അടുപ്പിച്ച്‌ മൂന്നു ദിവസം ചെയ്യണം. നരച്ച മുടി കറുപ്പിക്കുക മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിയ്ക്ക് മിനുസം നല്‍കാനും ഇത് നല്ലതാണ്.

Related Articles

Back to top button