IndiaLatest

വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഭീകരര്‍ക്കെതിരെ പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം മധ്യേഷ്യന്‍ രാജ്യങ്ങളായ കസഖിസ്ഥാന്‍, തജികിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബസ്‌കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അഫ്ഗാന്റെ അയല്‍രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ആയതിനാല്‍, ഇതിനുള്ള പദ്ധതികളും യോഗത്തില്‍ ആസൂത്രണം ചെയ്തു. മധ്യേഷ്യന്‍ രാജ്യങ്ങളുമായി സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. വ്യാപാര, വാണിജ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും മോദി ഉറപ്പു നല്‍കി. ഇന്ത്യന്‍ സിനിമ, സംഗീതം, യോഗ എന്നിവയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ശ്രമിക്കുമെന്ന് മധ്യേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയോട് പറഞ്ഞു.

Related Articles

Back to top button