KeralaLatest

അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

“Manju”

കൊല്ലം: അഞ്ചല്‍ വിളക്കുപാറയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. വിളക്കുപാറ സുരേഷ് വിലാസത്തില്‍ സുനിതയെയാണ് ഭര്‍ത്താവ് ശ്യാംകുമാര്‍ വെട്ടി കൊലപ്പെടുത്തിയത്.

വീട്ടുകാരുടെ നിലവിളി കേട്ടെത്തിയവരാണ് ശ്യാംകുമാറിനെ പിടികൂടി ഏരൂര്‍ പൊലീസിനെ ഏല്‍പ്പിച്ചത്. വെട്ടേറ്റ സുനിതയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. രണ്ട് മക്കളുമായി മാതാപിതാക്കളോടൊപ്പമാണ് സുനിത താമസിച്ചിരുന്നത്. ഈ വീട്ടിലെത്തിയാണ് ശ്യാംകുമാര്‍ സുനിതയെ വെട്ടി കൊലപ്പെടുത്തിയത്.

Related Articles

Back to top button