കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപടകടത്തിൽപ്പെട്ടു. പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെയാണ് അപകടം. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽവെച്ചായിരുന്നു അപകടമുണ്ടായത്.
ആറരയോടുകൂടിയായിരുന്നു അപകടമുണ്ടായത്. സിഐ അടക്കം നാല് പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.