InternationalLatest

മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ജയില്‍മോചിതയായി

“Manju”

സോള്‍: ദക്ഷിണ കൊറിയയിലെ മുന്‍ പ്രസിഡന്റ് പാര്‍ക് ഗീന്‍ ഹൈയ്ക്ക് മാപ്പു നല്‍കി ഭരണകൂടം. രാജ്യത്ത്‌ അഴിമതി നടത്തിയെന്ന് ആരോപിച്ച്‌ പാര്‍ക്കിനെ 22 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2018-ല്‍ ഹൈ ഇംപീച്ച്‌മെന്റിന് വിധേയയായതോടെ അവരുടെ അധികാരം നഷ്ടപ്പെട്ടു. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ കുറ്റവിചാരണ.

ജനാധിപത്യപരമായി രാജ്യത്ത്‌ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പാര്‍ക്. ഈ വര്‍ഷം മൂന്നു തവണ പാര്‍ക്കിനെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ക്കിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് പ്രസിഡന്റ് മൂണ്‍ പൊതുമാപ്പ് നല്‍കിയത്. ദക്ഷിണ കൊറിയയിലെ ആദ്യ വനിത പ്രധാനമന്ത്രി ഹാന്‍ മിയോങ്സൂക്കിനെയും ജയിലില്‍ നിന്നു മോചിപ്പിച്ചു. കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു അവര്‍

Related Articles

Back to top button