KeralaLatest

26 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

“Manju”

തിരുവനന്തപുരം: തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ യാര്‍ഡില്‍ നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 26 മുതല്‍ ജനുവരി 15 വരെ വിവിധ ട്രെയിനുകളുടെ സര്‍വീസുകളില്‍ മാറ്റമുണ്ടാകും.
മധുര- ചെന്നൈ എക്സ്പ്രസ് 30, 31, ജനുവരി ആറ് തീയതികളില്‍ താംബരം വരെ സര്‍വീസ് നടത്തും. ചെന്നൈ എ​ഗ്മോര്‍- കാരൈക്കുടി പല്ലവന്‍ എക്സ്പ്രസ് ഈ തീയതികളില്‍ താംബരത്ത് നിന്നു പുറപ്പെടും.
ജനുവരി ആറിന് രാവിലെ ആറിനുള്ള നാ​ഗര്‍കോവില്‍- മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ- മധുര വൈ​ഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്- മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുക​ള്‍ വൈകി പുറപ്പെടും.

Related Articles

Back to top button