InternationalLatest

33,000 വിമാന സര്‍വീസുകള്‍ റദ്ദാക്കാനൊരുങ്ങി ലുഫ്താന്‍സ

“Manju”

ബര്‍ലിന്‍: ഒമിക്രോണ്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങി ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ. ജനുവരി മുതല്‍ ഫെബ്രുവരി വരെ ബുക്കിങ്ങില്‍ വന്‍തോതില്‍ കുറവ്​ അനുഭവപ്പെടുന്നുണ്ട്​. പലരും ബുക്കിങ്​ റദ്ദാക്കുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് 10 ശതമാനം ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാന്നെ്​ കമ്പനി സി.ഇ.ഒ അറിയിച്ചു. 33,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ്​ ലുഫ്താന്‍സയുടെ നിഗമനം.

ലുഫ്താന്‍സയുടെ പ്രധാന സര്‍വീസ്​ കേന്ദ്രങ്ങളായ ജര്‍മ്മനി, ബെല്‍ജിയം ,ആസ്​ട്രിയ, തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ്​ വ്യാപനം വര്‍ദ്ധിക്കുന്നതാണ് ​ ആശങ്കക്ക്​ കാരണം. ഒമിക്രോണ്‍ കണ്ടെത്തിയതോടെ യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക്​ ജര്‍മ്മനി വിലക്കേര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button