International

പാകിസ്താന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം

“Manju”

ഇസ്ലാമാബാദ് ; പാകിസ്താനിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ കെച്ച് ജില്ലയിൽ സുരക്ഷാ ചെക്ക് പോസ്റ്റിലാണ് സംഭവം. രണ്ട് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്. പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.

ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം പാക് സൈന്യം വളഞ്ഞിരിക്കുകയാണ്. ബലൂചിസ്താനിലെ ക്രമസമാധാന നില തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ ആക്രമണം നടത്തിയത് എന്ന് അധികൃതർ പറഞ്ഞു.

ബലൂചിസ്താനിൽ ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ ഭീകരാക്രമണമാണ് നടന്നത്. നേരത്തെയും ചെക്ക് പോസ്റ്റ് ആക്രമിച്ചാണ് ഭീകരർ സൈനികനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസവും സൈനികർക്ക് നേരെ ആക്രമണം നടന്നിരുന്നു.

Related Articles

Back to top button