IndiaLatest

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെത്തുക സുരിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സന്തൊഖി

“Manju”

ന്യൂഡൽഹി: ദക്ഷിണ അമേരിക്കൻ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റും ഇന്ത്യൻ വംശജനുമായ ചന്ദ്രിക പ്രസാദ് സന്തൊഖി റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകും. യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിന് പിന്നാലെയാണ് ചന്ദ്രിക പ്രസാദ് ഇന്ത്യയുടെ മുഖ്യാതിഥിയായി എത്തുന്നത്.

കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ ദിവസിൽ ചന്ദ്രിക പ്രസാദ് മുഖ്യാതിഥിയായിരുന്നു. 2020 ജൂലൈയിലാണ് ഇദ്ദേഹം സുരിനാമിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് .തെരഞ്ഞെടുപ്പിൽ ചന്ദ്രികാ പ്രസാദിന്റെ പാർട്ടിയായ പ്രോഗ്രസീവ് റിഫോം പാർട്ടി 51 സീറ്റുകളിൽ 20ലും വിജയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം അധികാരത്തിലെത്തിയത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആയിരുന്നു നേരത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചത്. എന്നാൽ ബ്രിട്ടണിൽ കൊറോണയുടെ പുതിയ വകഭേദം വ്യാപിച്ചതിനെ തുടർന്ന് അദ്ദേഹം ഇന്ത്യാ സന്ദർശനം റദ്ദാക്കുകയായിരുന്നു.

Related Articles

Back to top button