LatestThrissur

‘കാരുണ്യം’ – തൃശൂരിൽ ക്യാമ്പ് നടന്നു

“Manju”

തൃശൂർ : ശാന്തിഗിരി ആശ്രമത്തിലെ യുവജന സാംസ്ക്കാരിക കൂട്ടായ്മകളായ ശാന്തിഗിരി ശാന്തിമഹിമ യുടെയും ശാന്തിഗിരി ഗുരുമഹിമയുടെയും ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ ആശ്രമത്തിൽ വച്ച് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ”കാരുണ്യം’ സംഘടിപ്പിച്ചു. സംസ്ഥാന നാടക അവാർഡ് ജേതാവും സിനിമാ സംവിധായകനുമായ ഷൈജു അന്തിക്കാട് ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചു. ഓരോ കുട്ടികളിലുമുള്ള സർഗാത്മകശക്തിയെ ഉണർത്തി ലോകത്തിന് മുതൽക്കൂട്ടാകുന്നതിന് ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ പകർത്തലാകണം ഈ ക്യാമ്പിന്റെ ഉദ്ദേശമെന്നും ആശ്രമസ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ സ്നേഹം പകരലാകണം ഈ ക്യാമ്പ് കൊണ്ടുണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയ ഹെഡ് ജനനി വിജയ ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ചു. ഏരിയ ഇൻചാർജ് സ്വാമി മുക്തചിത്ത ജ്ഞാനതപസ്വി ചടങ്ങിൽ മഹനീയ സാന്നിധ്യമായി. സത്യൻ.റ്റി ആർ, എം.പി.സലിം, ബിജി, ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈഷ്ണവദാസ് സ്വാഗതവും നിർമ്മിത കെ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി.
ബോധവൽക്കരണ ക്ലാസ്സുകൾ, ദൈനംദിന ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യം, ആശയത്തിൽ അധിഷ്ഠിതമായി യുവജനങ്ങൾ ജീവിക്കുന്നതിന്റെ ആവശ്യം എന്നിവ ആസ്പദമാക്കി സംവാദങ്ങൾ, ആശ്രമ കർമ്മങ്ങൾ,ക്വിസ്സ് മത്സരം , ഇൻഡോർ ഗെയിംസ് തുടങ്ങിയവ ക്യാമ്പിന് മാറ്റുകൂട്ടി. ക്യാമ്പ് നാളെ സമാപിക്കും

Related Articles

Back to top button