KeralaLatest

കാരുണ്യം’ ക്യാമ്പ് കൊട്ടാരക്കര ബ്രാഞ്ചിൽ സംഘടിപ്പിച്ചു

“Manju”

കൊല്ലം : ശാന്തിഗിരി ആശ്രമത്തിന്റെ യുവജന സാംസ്കാരിക കൂട്ടായ്മകളായ ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരി ഗുരുമഹിമയുടെയും നേതൃത്വത്തിൽ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ ‘കാരുണ്യം’ ക്യാമ്പ് നടന്നു. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഹെഡ് ആദിത്യ ജ്ഞാനതപസ്വിനി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൊട്ടാരക്കര ഏരിയ ഇൻചാർജ് ജനനി രേണുരൂപ ജ്ഞാനതപസ്വിനി, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഫിനാൻസ്) രമണൻ.കെ , ആശ്രമം ന്യൂഡൽഹി സോണൽ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.കിരൺ ശ്രീധർ,   ആശ്രമം ബ്രാഞ്ച് കോർഡിനേറ്റർ മധുസൂദനൻ പി.പി. തുടങ്ങിയവർ സംസാരിച്ചു. ഡോ.സന്ധ്യ കിരൺ നയിച്ച ബോധവൽക്കരണ ക്ലാസ്സ്, ദൈനംദിന ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യം, ആശയത്തിൽ അധിഷ്ഠിതമായി യുവജനങ്ങൾ ജീവിക്കുന്നതിന്റെ ആവശ്യം എന്നിവ ആസ്പദമാക്കി സംവാദങ്ങൾ, ക്രിസ്മസ് ആഘോഷം, ക്വിസ്സ് മത്സരം, ഇൻഡോർ ഗെയിംസ്, തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കൊല്ലം, കൊട്ടാരക്കര ഏരിയയിലെ പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്.

 

Related Articles

Back to top button