IndiaLatest

ചൈനയില്‍ ക്രിസ്മസ് ആഘോഷം നിരോധിച്ചു

“Manju”

ബീജിങ്; ചൈനയില്‍ ക്രിസ്മസ് ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്മസ് ആഘോഷത്തിന് ചൈനീസ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയ രഹസ്യ ഉത്തരവ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഡിസംബര്‍ 20ന് ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പാണ് രഹസ്യ ഉത്തവ് നല്‍കിയത്.

പാശ്ചാത്യ സംസ്ക്കാരങ്ങള്‍ നിറഞ്ഞ ആഘോഷങ്ങള്‍ രാജ്യത്തെ യുവതലമുറയെ വഴിതെറ്റിക്കും. ഇത്തരം ആഘോഷങ്ങള്‍ ചൈനയുടെ പരമ്ബരാഗത സംസ്ക്കാരത്തെ നശിപ്പിക്കുന്നതാണെന്നും, അതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസവകുപ്പ് വിലക്കിയിട്ടുണ്ട്.

ക്രിസ്മസ് പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം നടപ്പിലാക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ ചൈനീസ് സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ചൈനയില്‍ പാശ്ചാത്യ സംസ്ക്കാരം, ഉത്സവങ്ങള്‍ എന്നിവ ആഘോഷിക്കുന്നത് കര്‍ശനമായി തടയാന്‍ നീക്കം നടക്കുന്നുണ്ട്.

ക്രിസ്മസിന് ചുവപ്പില്‍ തിളങ്ങാം; ട്രെന്‍ഡി വസ്ത്രങ്ങളെക്കുറിച്ച്‌ അറിയാം : ഡിസംബര്‍ (December) മാസത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്. മനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച്‌ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയെ (Covid pandemic) തുടര്‍ന്ന് പതിവ് ആഘോഷങ്ങളെല്ലാം റദ്ദാക്കിയതോടെ ഇതിനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം പലര്‍ക്കും ക്രിസ്മസ് ആഘോഷിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ക്രിസ്മസ് പാര്‍ട്ടികള്‍ക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട വസ്ത്രധാരണത്തിലെ പുത്തന്‍ ട്രെന്‍ഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. സീക്വിന്‍സ് ഗൗണുകള്‍ക്കൊപ്പം കൈയില്‍ തിളങ്ങുന്ന ക്ലച്ച്‌ ബാഗുകളും ഹൈ ഹീല്‍സ് ചെരിപ്പുമൊക്കെ ക്രിസ്മസിന്റെ മാത്രം പ്രത്യേകതകളാണ്. എന്നാല്‍ പഴയ പാര്‍ട്ടി വസ്ത്രങ്ങള്‍ക്ക് ഒരു മാറ്റം ആവശ്യമാണെന്ന് കരുതുന്നവര്‍ക്കായി ചില പുതിയ ട്രെന്‍ഡുകള്‍ ഇതാ.

ക്ലാസിക് വസ്ത്രങ്ങള്‍ :  ക്രിസ്മസിന് പരമ്ബരാഗതമായി തുടരുന്ന ഒരു വസ്ത്രധാരണമാണ് ക്രിസ്മസ് സ്വെറ്റര്‍ (sweater). ഇത് ധരിക്കുന്നത് കാലാതീതമായി ഇന്നും തുടര്‍ന്നു പോരുന്നു. നിങ്ങള്‍ ക്രിസ്മസിനായി ഒരു മനോഹരമായ വസ്ത്രം തിരയുമ്ബോള്‍ തീര്‍ച്ചയായും ക്ലാസിക് ചുവപ്പ് നിറത്തിലുള്ള സ്വെറ്റര്‍ അക്കൂട്ടത്തിലുണ്ടാകും തീര്‍ച്ച. ഇത് കറുപ്പ് പാന്റിനൊപ്പമോ അല്ലെങ്കില്‍ കറുപ്പോ പച്ചയോ നിറത്തിലുള്ള മിനി സ്‌കര്‍ട്ടുകള്‍ക്ക് ഒപ്പമോ ധരിക്കാവുന്നതാണ്. ഇതിനൊപ്പം ബൂട്ടുകളും ചേരും.

Related Articles

Back to top button