KasaragodLatest

മാര്‍ച്ച്‌ 31 ന് എസ്‌എസ്‌എല്‍സി പരീക്ഷ

“Manju”

കാസര്‍കോട്: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ നടക്കുക.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്.
പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
എസ്‌എസ്‌എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച്‌ 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 10 മുതല്‍ 19 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 15 വരെ നടക്കും. വിഎച്ച്‌എസ് സി പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 15 വരെ നടക്കും.
വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി കാസര്‍കോട് പറഞ്ഞു. കുട്ടികളുടെ എണ്ണം, ഫോക്കസ് ഏരിയ തുടങ്ങിയവ വിശദമായ ടൈംടേബിളിനൊപ്പം ഉണ്ടാകും.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പോ, സര്‍ക്കാരോ പ്രത്യേക ഉത്തരവുകള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരത്തില്‍ ഒന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button