IndiaLatest

കാണ്‍പൂര്‍ മെട്രോ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

കാണ്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. കാണ്‍പൂര്‍ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ സന്ദര്‍ശനം. കാണ്‍പൂര്‍ ഐ.ഐ.ടി മെട്രോ സ്റ്റേഷന്‍ മുതല്‍ ഗീത നഗര്‍ വരെ അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ആകെ മൊത്തം 32 കിലോമീറ്റര്‍ കാണ്‍പൂര്‍ മെട്രോ പദ്ധതിക്ക് ഉള്ളത്. അതില്‍, പൂര്‍ത്തിയായ 9 കിലോമീറ്ററാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. കാണ്‍പൂര്‍ ഐഐടി മുതല്‍ മോത്തി ജീല്‍ വരെയുള്ള റെയില്‍പാതയുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. 11,000 കോടി രൂപ ലവ് വരുന്ന ബൃഹദ് പദ്ധതിയാണ് കാണ്‍പൂരില്‍ നടക്കുന്നത്.
‘നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സഞ്ചാര സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നത് പ്രധാനമന്ത്രി ഏറ്റവുമധികം ശ്രദ്ധ കൊടുക്കുന്ന മേഖലകളിലൊന്നാണ്. ഇതിലെ മറ്റൊരു നാഴികക്കല്ലാണ് കാണ്‍പൂര്‍ മെട്രോ പദ്ധതി’ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button