IndiaLatest

രാജ്യത്ത് ‘കോര്‍ബെവാക്​സ്’​ കരുതല്‍ ഡോസ്​ ആയി ഉപയോഗിക്കാന്‍​ അനുമതി

“Manju”

രാജ്യത്ത്​​ അടിയന്തിര ഉപയോഗത്തിന്​ അനുമതി ലഭിച്ച ബയോളജിക്കല്‍ ഇയുടെ ‘കോര്‍ബെവാക്​സ്’​ കോവിഡ്​ വാക്സിന്‍ കരുതല്‍ ഡോസ്​ ആയി ഉപയോഗിക്കുന്നതിന്​ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യ അനുമതി നല്‍കി.

പ്രാഥമിക വാക്​സിന്‍ സീകരിച്ച ശേഷം ആറ്, ഒമ്പത് മാസങ്ങള്‍ കണക്കാക്കി രോഗ പ്രതിരോധശേഷി പഠിക്കണം, വിവിധ പ്രായത്തിലുള്ളവര്‍, 50 ശതമാനം ഗുരുതരരോഗങ്ങളുള്ളവര്‍ തുടങ്ങിയവരിലും പരീക്ഷണം നടത്തണമെന്നും കമ്ബനിക്ക്​ നിര്‍ദേശം നല്‍കി. ഭാരത് ബയോടെക്കിന്റെ കൊവാക്​സിന് മൂന്നാം ഡോസ്​ പരീക്ഷണത്തിന്​ നേരത്തെ അനുമതി നല്‍കിയിരുന്നു.

പ്രോട്ടീന്‍ അധിഷ്​ഠിത ആദ്യ ഇന്ത്യന്‍ വാക്​സിനാണ് കോര്‍ബെവാക്​സ്​. ശരീരത്തിലെ പേശികളിലേക്ക് സൂചി ഉപയോഗിച്ചു നല്‍കുന്ന കോര്‍ബെവാക്‌സ്​ ആദ്യ ഡോസ് സ്വീകരിച്ച്‌ 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസും സ്വീകരിക്കണം. ബയോളജിക്കല്‍ ഇ കമ്ബനിക്ക്​ 30 കോടി ​ ഡോസ്​ വാക്​സിന്‍ ഉല്‍പാദനത്തിന്​ കേന്ദ്രം 1,500 കോടി രൂപ മുന്‍കൂറായി അനുവദിച്ചിരുന്നു.

Related Articles

Back to top button