KeralaLatestPathanamthitta

ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും

“Manju”

പ​ത്ത​നം​തി​ട്ട: ശബരിമലയില്‍ മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന് ആണ് നട തുറക്കുന്നത്. അതേസമയം ഇ​ന്ന് ന​ട തു​റ​ക്കു​മെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍ച്ച മു​ത​ലേ ദ​ര്‍ശ​ന​ത്തി​ന് അ​നു​മ​തി​യു​ള്ളൂ.

ജ​നു​വ​രി 14നാ​ണ് മ​ക​ര​വി​ള​ക്ക്. 19വ​രെയാണ് തീ​ര്‍​ഥാ​ട​ക​ര്‍ക്ക് ദ​ര്‍ശ​ന​ത്തി​ന് അ​വ​സ​രം. ഒ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം കാ​ന​ന പാ​ത​യി​ലൂ​ടെ വീ​ണ്ടും തീ​ര്‍​ഥാ​ട​ക​ര്‍ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​തി​നാ​വ​​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. വ്യാ​ഴാ​ഴ്​​ച​ എ.​ഡി.​എം അ​ര്‍ജു​ന്‍ പാ​ണ്ഡ്യന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന സം​ഘം ഈ ​പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ശേ​ഷം വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ക്കാ​യി പാ​ത തു​റ​ന്നു ​ന​ല്‍കും.

കാ​ന​ന​പാ​ത​യി​ല്‍ യാ​ത്ര സ​മ​യ​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. കോ​ഴി​ക്കാ​ല്‍ക്ക​ട​വി​ല്‍നി​ന്ന്​ പു​ല​ര്‍ച്ച 5.30നും 10.30​ഇ​ട​യി​ലേ കാ​ന​ന​പാ​ത​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. അ​ഴു​ത​ക്ക​ട​വി​ലും മു​ക്കു​ഴി​യി​ലും രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​ക്ക്​ 12വ​രെ​യാ​ണ് പ്ര​വേ​ശ​നം ന​ല്‍കു​ക. തീ​ര്‍​ഥാ​ട​ക​ര്‍ക്ക് കൂ​ട്ടാ​യും ഒ​റ്റ​ക്കും വ​രാ​മെ​ങ്കി​ലും ബാ​ച്ചു​ക​ളാ​യി മാ​ത്ര​മേ കാ​ന​ന പാ​ത​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ക്കൂ. വൈ​കീ​ട്ട് അ​ഞ്ചി​നു​ശേ​ഷം കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ഞ്ചാ​രത്തിന് അ​നു​മതിയി​ല്ല.

Related Articles

Back to top button