KeralaLatest

ന്യൂ ഇയര്‍ ആഘോഷം അതിരുവിട്ടാല്‍, സ്റ്റേഷനിലാകും !

“Manju”

കൊച്ചി: കൂട്ടുകാരുമൊത്ത് ലഹരി നുണഞ്ഞും രാത്രി പൊതുയിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞും പുതുവത്സരം ആഘോഷിക്കാനാണോ പരിപാടി. എങ്കില്‍ ഇത്തവണ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും.

കൊച്ചി നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് പുതുവര്‍ഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും രാത്രി ബുക്ക് ചെയ്ത എല്ലാ ആഘോഷപ്പാര്‍ട്ടികളും റദ്ദാക്കാന്‍ നോട്ടീസ് നല്‍കി കഴിഞ്ഞു. ന്യൂ ഇയര്‍ ലക്ഷ്യമിട്ട് എത്തിച്ച ലഹരി മരുന്നുകള്‍ ഫ്ലാറ്റുകളിലെ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ സാദ്ധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ അടക്കം പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലഹരി വിളമ്പുകയുമാണ് സാധാരണ പുതുവത്സരങ്ങളില്‍ നടക്കുന്നത്. പാര്‍ട്ടികള്‍ കര്‍ശനമായി നിരീക്ഷിക്കാനാണ് പൊലീസ് തീരുമാനം.

ജില്ലയില്‍ ഈ വര്‍ഷം രജിസ്റ്റര്‍ചെയ്ത ലഹരിക്കേസുകളില്‍ നൂറിലധികം പേരെയാണ് എക്സൈസും പൊലീസുമായി അറസ്റ്റ് ചെയ്തത്. പ്രതികള്‍ മഹാഭൂരിഭാഗവും മറ്റ് ജില്ലക്കാരാണ്. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. അതത് എസ്.എച്ച്‌.ഒ മാര്‍ക്കാണ് ചുമതല. കൊച്ചി നഗരത്തില്‍ സിറ്റി പൊലീസ് കമ്മിഷണ‌ര്‍ സി.എച്ച്‌. നാഗരാജുവും എറണാകുളം റൂറലില്‍ പൊലീസ് മേധാവി കെ. കാ‌ര്‍ത്തിക്കുമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നിയന്ത്രണങ്ങള്‍
• അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗം
• രാത്രിയിലെ പൊതുപരിപാടികള്‍
• ഒത്തുകൂടി പടക്കം പൊട്ടിച്ചുള്ള ആഘോഷം
• 10 മണിക്ക് ശേഷമുള്ള സഞ്ചാരം
• അമിത വേഗതയിലുള്ള യാത്ര

  1. മുക്കിലും മൂലയിലും പൊലീസ്
  2. പ്രധാന ഇടങ്ങളില്‍ നിരീക്ഷണ കാമറ
  3. മഫ്തിയില്‍ വനിതാ പൊലീസുകാ‌ര്‍
  4. വാഹന പരിശോധനകള്‍
  5. ശക്തമായ പരിശോധനയാണ് നടത്തുന്നത്. പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും പാര്‍ട്ടികള്‍ സംഘടിപ്പിക്കരുതെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കും.സി.എച്ച്‌. നാഗരാജു
    കമ്മിഷണര്‍
    സിറ്റി പൊലീസ്

    കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പുതുവത്സര ആഘോഷങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. എറണാകുളം റൂറല്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

    കെ. കാ‌ര്‍ത്തിക്ക്
    പൊലീസ് മേധാവി
    എറണാകുളം റൂറല്‍

Related Articles

Back to top button