IndiaLatest

ടീം സെലക്ഷനില്‍ അഭിപ്രായമുണ്ടായിരിക്കണം: രവി ശാസ്ത്രി

“Manju”

ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റനും പരിശീലകനും അഭിപ്രായമുണ്ടായിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.ടീം സെലക്ഷന്‍ സമയത്ത് വിവരങ്ങള്‍ നല്‍കുന്നതിന് ക്യാപ്റ്റന്‍ ഉണ്ടാവുമെങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി ആയിരിക്കും. ടീമിന്റെ പരിശീലകന് ഇതില്‍ യാതൊരു പങ്കും ഉണ്ടാവാറില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രിയുടെ പരാമര്‍ശം.

“ടീം തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റനും പരിശീലകനും അഭിപ്രായം പറയേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അങ്ങോട്ട് പോകുമ്പോള്‍ ഇരുവരും ഔദ്യോഗികമായി അഭിപ്രായം പറയണമെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച്‌ എന്നെപ്പോലെയോ രാഹുലിനെ പോലെയോ അനുഭവസമ്പത്ത് ഉള്ളവരാണെങ്കില്‍,” ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

Related Articles

Back to top button