AlappuzhaKeralaLatest

ഡ്രൈവര്‍മാരില്ല : കെ.എസ്.ആര്‍.ടി.സി ദുരിതത്തില്‍

“Manju”

കായംകുളം : കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ബസുണ്ടായിട്ടും ഡ്രൈവര്‍മാരില്ലാത്തത് സര്‍വീസുകളെ ബാധിക്കുന്നു. നിലവില്‍ കായംകുളം ഡിപ്പോയില്‍നിന്ന് 32 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. 40 ബസുകള്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാരുടെ കുറവുകാരണം കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴിയുന്നില്ല. കായംകുളം ഡിപ്പോയില്‍ ഇപ്പോള്‍ 79 ഡ്രൈവര്‍മാരാണുള്ളത്. അതില്‍ നാലുപേര്‍ ആരോഗ്യകാരണങ്ങളാല്‍ അവധിയിലാണ്.

ഡിപ്പോയില്‍ 89 കണ്ടക്ടര്‍മാരുണ്ട്. സര്‍വീസ് നടത്താന്‍ ഡ്രൈവര്‍മാരില്ലാത്തതിനാല്‍ മൂന്നു ബസ് കരുനാഗപ്പള്ളി ഡിപ്പോയിലേക്കു മാറ്റിയിരുന്നു. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ കഴിഞ്ഞദിവസം രണ്ട് ഫാസ്റ്റ് സര്‍വീസുകള്‍ കുറച്ചിരുന്നു. ഏവൂര്‍ മുട്ടം വഴിയുള്ള സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല. മുതുകുളം വഴിയുള്ള സര്‍വീസുകളും വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. കെ.പി.റോഡില്‍ രാത്രികാല സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല

Related Articles

Back to top button