Pathanamthitta

ശബരിമല ദർശന സമയം നീട്ടി; നട അടയ്‌ക്കുന്നത് രാത്രി 11 ന്

“Manju”

സന്നിധാനം: ശബരിമലയിൽ ദർശന സമയം നീട്ടി. ഇന്ന് മുതൽ പടിപൂജയാരംഭിച്ച സാഹചര്യത്തിലാണ് ദർശനസമയം ഒരുമണിക്കൂർ നീട്ടിയത്.

രാത്രി 11 നാണ് ഇനി മുതൽ നട അടയ്‌ക്കുക. പടിപൂജ നടക്കുമ്പോൾ ഭക്തരുടെ ദർശനത്തിന് സമയം നഷ്ടമാകുന്നത് പരിഹരിക്കാനാണ് നടയടയ്‌ക്കുന്നത് നീട്ടിയത്.

മകരവിളക്കുവരെയും പടിപൂജ തുടരും. മകരവിളക്കിനുമുമ്പ് ഉദയാസ്തമനപൂജ നാല്, അഞ്ച്, ആറ് തീയതികളിൽ മാത്രമാണ് ഉണ്ടാകുക.

മണ്ഡലപൂജയ്‌ക്ക് ശേഷം ഇന്നലെയാണ് നട വീണ്ടും തുറന്നത്. ഇന്ന് പുലർച്ചെ മുതലാണ് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്.

Related Articles

Back to top button