KeralaKozhikodeLatest

കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു

“Manju”

വടകര : എടച്ചേരി കളിയാംവെള്ളി കനാലില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മയ്യന്നൂര്‍ ലക്ഷംവീട് കോളനിക്കു സമീപം പരേതനായ മൊട്ടന്തറേമ്മല്‍ കണ്ണന്റെ ഭാര്യ ജാനു (70) ആണ് മരിച്ചത്. കളിയാംവെള്ളി പാലത്തിന് സമീപമാണ് വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കാണപ്പെട്ടത്. വടകരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് മൃതദേഹം കരയിലേക്കു മാറ്റി. എടച്ചേരി സിഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. എം.ടി.ബാലന്‍ (ജെയ്ഹിന്ദ് ടിവി), രാജീവന്‍, ഷൈമ, പ്രദീപന്‍, ബീന എന്നിവര്‍ മക്കളാണ്.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button