KeralaLatest

അട്ടപ്പാടിയില്‍ ബി.ജെ.പി. സാന്നിധ്യം

“Manju”

അഗളി: അട്ടപ്പാടിയിലെ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ആദ്യമായി ബി.ജെ.പി. സാന്നിധ്യം. എല്‍.ഡി.എഫ്. കര്‍ഷകമുന്നണിയുണ്ടാക്കി മത്സരിച്ച താവളം ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് ഒന്‍പത് സീറ്റിലും ബി.ജെ.പി.

വിജയിച്ചത്. ഇതില്‍ അഞ്ച് ജനറല്‍ സീറ്റും മൂന്ന് വനിതാസംവരണ സീറ്റും ഒരു പട്ടികവര്‍ഗ സംവരണ സീറ്റുമായിരുന്നു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് വി. ധര്‍മരാജിന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്. സി.പി.എമ്മിന്റെ പി. കൃഷ്ണസ്വാമിയായിരുന്നു ക്ഷീരസംഘത്തിന്റെ പ്രസിഡന്റ്.അട്ടപ്പാടിയില്‍ 15 ക്ഷീരോത്പാദക സഹകരണസംഘത്തില്‍ എല്‍.ഡി.എഫ്. പത്തും യു.ഡി.എഫ്. നാലും ബി.ജെ.പി. ഒന്നുമായി.

Related Articles

Back to top button