India

വ്രതം നോറ്റ് അയ്യപ്പഭക്തർക്ക് അന്നമൊരുക്കി മുസ്ലീം യുവാവ്

“Manju”

ഹൈദരാബാദ് : ശബരിമല അയ്യപ്പൻ മലയാളികൾക്ക് മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുമുള്ള നാനാമതസ്ഥർക്കും ഒരു വികാരമാണ് . ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ ദൃഢമായ വിശ്വാസവും അചഞ്ചലമായ ഭക്തിയും അതാണ് ശബരിമല അയ്യപ്പൻ . ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് മുഹമ്മദ് നിസാമുദ്ദീൻ എന്ന ഈ യുവാവ്.

തെലങ്കാനയുടെ മുഖമുദ്രയായ സാമുദായിക സൗഹാർദം ഉയർത്തിപ്പിടിക്കുന്ന ദണ്ഡേപള്ളി മണ്ഡലത്തിലെ തള്ളപ്പേട്ട് ഗ്രാമസ്വദേശിയാണ് മുഹമ്മദ് നിസാമുദ്ദീൻ . പ്രാദേശിക വാർത്താ ചാനലിൽ പ്രവർത്തിക്കുന്ന മുഹമ്മദ് നിസാമുദ്ദീൻ വ്രതം നോറ്റാണ് ഗ്രാമത്തിലെ 20 ഭക്തർക്ക് ഭക്ഷണം വിളമ്പിയത് . ഭക്തർക്ക് പലതരം ലഘുഭക്ഷണങ്ങൾ വിളമ്പി സമൂഹത്തിലെ മറ്റുള്ളവർക്കും അദ്ദേഹം മാതൃകയായി.

സാമുദായിക സൗഹാർദം പ്രകടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരം ആചാരങ്ങളിൽ ഏർപ്പെടുന്നതിലൂടെ മനുഷ്യത്വം എല്ലാ മതങ്ങൾക്കും മുകളിലാണെന്ന് കാണിക്കാൻ കഴിയും.ഈ ഭക്തർക്ക് ആഹാരം നൽകുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം – അദ്ദേഹം പറഞ്ഞു. മുഹമ്മദ് നിസാമുദ്ദീനെ പ്രശംസിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്.

Related Articles

Back to top button