InternationalLatest

പുതുവര്‍ഷത്തില്‍ ആശങ്കയോടെ ലോകജനത

“Manju”

ടെല്‍ അവീവ്: ലോകത്ത് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനും ഡെല്‍മിക്രോണിനും പിന്നാലെ ആശങ്ക സൃഷ്ടിച്ച്‌ ഫ്ളൊറോണയും കടന്നു വരുന്നു. കൊറോണയും അതിന്റെ ഭാഗമായ ഇന്‍ഫ്ളുവന്‍സയും ഒരുമിച്ച്‌ വരുന്ന ഒരുമിച്ച്‌ വരുന്ന രോഗാവസ്ഥയാണിത്.ഇപ്പോള്‍ ആദ്യമായി ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. 30 വയസ് പ്രായമുള്ള ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ടെസ്റ്റില്‍ കൊറോണയും ഇന്‍ഫ്ളുവന്‍സയും പോസറ്റീവായിരുന്നു.

എന്നാല്‍ നിലവില്‍ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠനം നടത്തുകയാണെന്നും ആരോഗ്യ വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം രണ്ടു വൈറസുകളും ഒരു രോഗിയില്‍ തന്നെ കണ്ടെത്തുന്നത് അപൂര്‍വമാണ്, കൂടാതെ ഇസ്രായേലില്‍ ഇന്‍ഫ്ളുവന്‍സ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവസാന ഒരാഴ്ച മാത്രം 1849 കേസാണ് ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മാത്രമല്ല ഒമിക്രോണ്‍ വ്യാപനത്തിനിടെ നാലാം ഡോസ് നല്‍കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയുമാണ് ഇസ്രയേല്‍. കോവിഡ്-19 കേസുകളില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

Related Articles

Back to top button