IndiaLatest

അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്സിന്‍ നല്‍കി ഇന്ത്യ

“Manju”

കാബൂള്‍: അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്സിന്‍ നല്‍കി ഇന്ത്യ. ഭാരത്​ ബയോടെക്​ നിര്‍മ്മിച്ച കോവാക്സിനാണ്​ ഇന്ത്യ അഫ്​ഗാന്​ കൈമാറിയത്​. വിദേശകാര്യമന്ത്രാലയമാണ്​ അഫ്​ഗാന്​ വാക്സിന്‍ നല്‍കിയ വിവരം അറിയിച്ചത്​. രാജ്യത്തിനുള്ള മനുഷത്വപരമായ സഹായങ്ങള്‍ ഇനിയും തുടരുമെന്നും ഇന്ത്യ വ്യക്​തമാക്കി.

കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കാണ്​ സഹായം കൈമാറിയത്​. വരും ആഴ്ചകളില്‍ അഞ്ച്​ ലക്ഷം ഡോസ്​ വാക്സിന്‍ കൂടി ഇന്ത്യ നല്‍കും. ഭക്ഷ്യധാന്യങ്ങള്‍, 10 ലക്ഷം ഡോസ്​ കോവിഡ്​ വാക്സിന്‍, മരുന്നുകള്‍ എന്നിവ അഫ്​ഗാന്​ നല്‍കുമെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്​. നേരത്തെ 1.6 ടണ്‍ മരുന്ന്​ ലോകാരോഗ്യ സംഘടന വഴി ഇന്ത്യ അഫ്​ഗാന്​ കൈമാറിയിരുന്നു.

വരുന്ന ആഴ്ചകളില്‍ ഗോതമ്പും ശേഷിക്കുന്ന മരുന്നുകളും അഫ്​ഗാന്​ കൈമാറും. ഇതിനായി യു.എന്‍ ഏജന്‍സികളുമായി നിരന്തര ചര്‍ച്ച നടത്തുന്നുണ്ട്​. അവരുമായുള്ള ചര്‍ച്ചക്ക്​ ശേഷമാവും സഹായം ഏത്​ രീതിയില്‍ കൈമാറണമെന്നത്​ സംബന്ധിച്ച്‌​ അന്തിമ തീരുമാനമെടുക്കുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഗസ്റ്റ്​ 15ന്​ അഫ്​ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന്​ ശേഷം രാജ്യത്തിനുള്ള വിദേശസഹായങ്ങളില്‍ വലിയ രീതിയിലുള്ള കുറവ്​ വന്നിരുന്നു.

Related Articles

Back to top button