InternationalLatest

2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ

“Manju”

ദുബായ്: 2022 ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ. ഇന്ത്യന്‍ ദമ്പതികള്‍ക്കാണ് കുഞ്ഞ് പിറന്നത്. അര്‍ദ്ധരാത്രി 12 മണിയ്ക്കാണ് കുഞ്ഞിന്റെ ജനനം. ഇന്ത്യന്‍ ദമ്പതികളായ മുഹമ്മദ് അബ്ദുള്‍ അല്‍മാസ് അന്‍സാരിയും അസ്ഫിയ സുല്‍ത്താനയുമാണ് കുഞ്ഞിന്റെ രക്ഷിതാക്കള്‍. മുഹമ്മദ് അഷര്‍ എന്ന ആണ്‍കുഞ്ഞിനാണ് അസ്ഫിയ ജന്മം നല്‍കിയത്.

വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ തങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന് സര്‍വ്വശക്തനോട് സന്തോഷവും നന്ദിയും ഉണ്ടെന്ന് അന്‍സാരിയും അസ്ഫിയയും പ്രതികരിച്ചു. ‘പുതുവര്‍ഷത്തോട് അടുത്ത് പ്രസവം നടക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഈ പ്രത്യേക ദിനത്തില്‍ തങ്ങളുടെ കൊച്ചു രാജകുമാരനെ സ്വാഗതം ചെയ്യുന്നത് അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണ്. ഇത് തങ്ങളുടെ മൂന്നാമത്തെ കുട്ടിയാണ്, കുടുംബം മുഴുവന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന്’ പിതാവ് അന്‍സാരി വ്യക്തമാക്കി.

Related Articles

Back to top button