International

പുതുവത്സരത്തിൽ അഫ്ഗാനിസ്ഥാന് സമ്മാനമായി കൊറോണ വാക്‌സിൻ

“Manju”

ന്യൂഡൽഹി ; പുതുവത്സര ദിനത്തിൽ അഫ്ഗാനിസ്ഥാന് സമ്മാനമായി കൊറോണ വാക്‌സിൻ നൽകി ഇന്ത്യ. അഞ്ച് ലക്ഷം ഡോസ് കൊവാക്‌സിനാണ് അഫ്ഗാനിസ്ഥാന് നൽകിയത്. താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ഇന്ത്യ, സഹായാടിസ്ഥാനത്തിൽ അഫ്ഗാന് വാക്‌സിൻ നൽകുന്നത്.

ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ചുകൊണ്ട് ഇന്ത്യയിലെ അഫ്ഗാൻ അംബാസഡർ ഫാരിദ് മൻമുണ്ട്‌സേ രംഗത്തെത്തി. 2022 ന്റെ ആദ്യ ദിവസം തന്നെ അഫ്ഗാൻ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യ കാണിച്ച നല്ല മനസിന് അദ്ദേഹം നന്ദിയറിയിച്ചു. ഇന്ത്യയുമായി തുടർന്നും സമാധാന ബന്ധം പുലർത്താൻ സാധിക്കുമെന്നും ഫാരിദ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ അഞ്ച് ലക്ഷം വാക്‌സിൻ കൂടി അഫ്ഗാന് നൽകും.

താലിബാൻ ആക്രമണത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ നേരത്തെയും സാധനങ്ങൾ കയറ്റി അയച്ചിരുന്നു. ഭക്ഷ്യക്ഷാമം വർദ്ധിച്ച സാഹചര്യത്തിൽ 50,000 ടൺ ഗോതമ്പും മരുന്നും പാകിസ്താൻ റോഡ് വഴിയാണ് അഫ്ഗാനിലേക്ക് കയറ്റി അയച്ചത്. ഇതിന് പാക് ഭരണകൂടവും അനുമതി നൽകിയിരുന്നു. താലിബാൻ ഭരണകൂടത്തെ രാജ്യം അംഗീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളാണ് നൽകുന്നത്.

Related Articles

Back to top button