IndiaLatest

യുപിയില്‍ നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതി തെലങ്കാന നിരോധിച്ചു

“Manju”

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കത്തിനൊരുങ്ങുന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രതീക്ഷകളില്‍ വില്ലനായി ഉരുളക്കിഴങ്ങ് ഇറക്കുമതി നിരോധനം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതനിടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതി തെലങ്കാന നിരോധിച്ചതാണ് ഉവൈസിക്ക് തിരിച്ചടിയായത്. യു.പിയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തെ പിന്തുണക്കുന്ന ഉവൈസിക്ക് ഇവിടെ വോട്ട് ചോദിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് കര്‍ഷകര്‍ ചോദ്യം ഉയര്‍ത്തുന്നു.

”തെലങ്കാന സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഉരുളക്കിഴങ്ങ് നിരോധിച്ച സാഹചര്യത്തില്‍ ഉവൈസി എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ പ്രചാരണം നടത്തുക”-ആഗ്രയിലെ ഉരുളക്കിഴങ്ങ് കര്‍ഷകനായ മുഹമ്മദ് ആലംഗീര്‍ ചോദിക്കുന്നു. ഉരുളക്കിഴങ്ങ് കര്‍ഷകരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ആലംഗീര്‍. 50 കിലോഗ്രാം വീതമുള്ള 500 ചാക്ക് ഉരുളക്കിഴങ്ങുകളുമായി 100 ട്രക്കുകളാണ് ഓരോ ദിവസവും തെലുങ്കാന അതിര്‍ത്തി കടക്കാറുള്ളത്. ആഗ്രയില്‍ നിന്നു മാത്രം 50-60 ട്രക്കുകള്‍ പോവാറുണ്ട്. നിരോധനത്തോടെ ഇതെല്ലാം നിന്നുപോയെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button