InternationalLatest

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ നിയമങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ബ്രിട്ടന്‍

“Manju”

ലണ്ടന്‍ ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ നിയമങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി ബ്രിട്ടന്‍. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണിത്​. ഇതിന്റെ മുന്നോടിയായി യു.കെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യന്‍ ഈ മാസം ഇന്ത്യയിലെത്തും.

ഇന്ത്യന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരകരാറിനെ കുറിച്ച്‌​ ധാരണയിലെത്താനാണ്​ സാധ്യത. കുടിയേറ്റ നിയമം ഇളവുചെയ്യണമെന്ന്​ ഇന്ത്യ നേരത്തേ ബ്രിട്ടനോട്​ ആവശ്യപ്പെട്ടിരുന്നു. ​ഇന്ത്യക്കാര്‍ക്ക്​ ബ്രിട്ടനില്‍ തൊഴിലെടുക്കുന്നതിനും ടൂറിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയ വിസനിരക്കിലും കുറവുവന്നേക്കും.

Related Articles

Back to top button