IndiaLatest

തിരുത്തുമായി സത്യപാല്‍ മാലിക്ക്

“Manju”

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയും അതിന് ശേഷം അമിത് ഷാ പറഞ്ഞ കാര്യങ്ങളും വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.ഞാന്‍ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം ആ സമയത്ത് ഒട്ടും ശാന്തനായിരുന്നില്ല. ഞാന്‍ പറയുന്നത് കേള്‍ക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹം എന്നോട് അമിത് ഷായെ കാണാന്‍ പറഞ്ഞുവെന്നും മാലിക് പറയുന്നു. അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ ചിലര്‍ ചേര്‍ന്ന് വഴി തെറ്റിക്കുകയാണെന്ന് അമിത് ഷാ തന്നോട് പറഞ്ഞതായി സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹം തിരുത്തിയത്. പ്രധാനമന്ത്രിക്ക് ഒരു ദിവസം ഈ തെറ്റിദ്ധരിപ്പിക്കുന്നവരെ ശരിക്കും മനസ്സിലാവുമെന്ന് അമിത് ഷാ തന്നോട് പറഞ്ഞിരുന്നു. കാര്‍ഷിക നിയമത്തെ കുറിച്ചും അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലാവും. എന്നാല്‍ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക എന്ന ഉദ്ദേശത്തോടെ അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ല. എന്റെ ആശങ്കകള്‍ അദ്ദേഹത്തിന് മനസ്സിലാവുമെന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞതെന്നും മാലിക് വ്യക്തമാക്കി.

Related Articles

Back to top button