Health

കൊവിഡ് മൂർച്ഛിച്ച് കോമയിലായ യുവതിയെ രക്ഷപെടുത്തി ഡോക്ടർമാർ

“Manju”

കൊറോണ ബാധിച്ച് കോമസ്റ്റേജിലായിരുന്ന നഴ്സിന് വയാഗ്ര ഉപയോഗിച്ചുള്ള ചികിത്സയിലൂടെ പുതുജന്മം . 28 ദിവസം ജീവനുവേണ്ടി മല്ലിട്ട് ഐസിയുവിലായിരുന്നു നഴ്സായിരുന്ന മോണിക്ക അൽമെയ്ഡ . പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയുടെ ഭാഗമായാണ് ഇവർക്ക് വയാഗ്ര നൽകിയത്

ലിങ്കൺഷെയറിലെ ഗെയിൻസ്ബറോ സ്വദേശിയായ മോണിക്ക അൽമേഡ (37)യ്‌ക്ക് ഒക്ടോബർ 31 നാണ് കൊറോണ സ്ഥിരീകരിച്ചത് , നവംബർ 9 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 16 നാണ് മോണിക്ക കോമ അവസ്ഥയിലായത്.ആസ്മാരോഗികൂടിയായ മോണിക്ക ആഴ്ചകളോളം ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടോടെ കിടന്നിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. മൂന്ന് ദിവസം കൂടി നോക്കിയിട്ടും പുരോഗതി ഉണ്ടായില്ലെങ്കിൽ വെന്റിലേറ്റർ മാറ്റാനായിരുന്നു അധികൃതരുടെ തീരുമാനം.

അവസാനത്തെ ചികിത്സ എന്ന നിലയ്‌ക്കാണ് ഡോക്ടർമാരിൽ ഒരാൾ മോണിക്ക്യ്‌ക്ക് വയാഗ്ര നൽകുന്നത്. ഈ മരുന്ന് രക്തക്കുഴലുകളുടെ ഭിത്തികൾ അയവുള്ളതാക്കി, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൂടുതൽ രക്തയോട്ടം സാധ്യമാക്കുന്നു. മാത്രമല്ല ഇത് ഒരാഴ്ചയ്‌ക്കുള്ളിൽ മോണിക്കയുടെ അവസ്ഥ മെച്ചപ്പെടാൻ കാരണമായി. മോണിക്കയ്‌ക്ക് സ്വബോധം വന്നശേഷമാണ് പരീക്ഷണാത്മക ചികിത്സയുടെ ഭാഗമായി വലിയ അളവിൽ വയാഗ്ര നൽകിയതായി ഡോക്ടർമാർ വെളിപ്പെടുത്തിയത് . ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് ഇതിന്റെ കാരണങ്ങൾ കൂടി വിശദീകരിച്ച് ഡോക്ടർമാർ ഇക്കാര്യം ബോദ്ധ്യപ്പെടുത്തുകയായിരുന്നു

Related Articles

Back to top button