LatestThrissur

രാജ്ഭവനില്‍ ഇനി വെച്ചൂര്‍ പശുവും മലബാറി ആടും

“Manju”

തൃശ്ശൂര്‍: രാജ്ഭവനില്‍ ഇനി അന്തേവാസികളായി വെച്ചൂര്‍ പശുവും മലബാറി ആടും.
കറവയുള്ള രണ്ട് വെച്ചൂര്‍ പശുക്കളെയും കുട്ടികളെയും രാജ്ഭവനില്‍ എത്തിച്ചുകഴിഞ്ഞു. അസിസ്റ്റന്റ് പ്രൊഫസറും സീനിയര്‍ ഫാം സൂപ്പര്‍വൈസറും ഉള്‍പ്പെടെ മൂന്നുപേരാണ് വെച്ചൂര്‍ പശുക്കളെയെത്തിക്കാന്‍ അകമ്ബടി പോയത്. ആടുകളെ കൊണ്ടുപോകുമ്ബോഴും ഇത്രതന്നെ ഉദ്യോഗസ്ഥര്‍ കൂടെ പോകാനാണ് സര്‍വകലാശാല അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ആട്ടിന്‍കൂട്ടിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കാനായി മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറെയും നിയോഗിച്ചിട്ടുണ്ട്. 10 ആടുകളെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെച്ചൂര്‍ പശുവിന് 75,000 രൂപയോളം വിലയുണ്ട്. വലിയ ആടിന് 16,000 രൂപയോളം വിലവരും. വെച്ചൂര്‍ പശുവിനൊപ്പം 20 കോഴികളെയും രാജ്ഭവനിലേക്ക് കൊണ്ടുപോയിരുന്നു. കൂട് ഉള്‍പ്പെടെയാണ്് കൊണ്ടു പോയത്. ആടുകളുമായി പോകുമ്ബോള്‍ 10 കിലോ കോഴിത്തീറ്റ കൊണ്ടുപോകണമെന്നും ഉത്തരവിലുണ്ട്.

Related Articles

Back to top button