LatestMotivationUncategorized

തലമുടി കൊണ്ട് ഡബിള്‍ ഡെക്കര്‍ ബസ് വലിച്ചുനീക്കി, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച്‌ ഇന്ത്യക്കാരി

“Manju”

ന്യൂഡല്‍ഹി: തലമുടി കൊണ്ട് ബസ് നീക്കി ഗിന്നസ് റെക്കോര്‍ഡ് കുറിച്ച്‌ ആശ റാണി. 12,000 കിലോയിലധികം ഭാരമുള്ള ഡബിള്‍ ഡെക്കര്‍ ബസാണ് ആശ തന്റെ പിന്നിയിട്ട മുടിയില്‍ കെട്ടി വലിച്ചു നീക്കിയത്.
12,216 കിലോയാണ് ബസിന്റെ ഭാരം. ആശ ബസ് വലിച്ചുനീക്കുന്ന വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ആശയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.
ആശയുടെ മുടിയുടെ കരുത്തില്‍ അത്ഭുതപ്പെടുന്നവരാണ് ഏറെയും. ചിലര്‍ യുവതിയുടെ കാലുകളും വളരെ ശക്തിയേറിയതാണെന്നും അതാണ് നേട്ടത്തിലെത്തിച്ചതെന്നും കമന്റില്‍ കുറിച്ചു. മറ്റുചിലരാകട്ടെ ഷാംപൂ പരസ്യങ്ങള്‍ക്ക് ഏറ്റവും മികച്ച വിഡിയോ എന്നാണ് കുറിച്ചിരിക്കുന്നത്.

Related Articles

Back to top button