LatestvideoVideos

കൈയ്യിൽ തടയുന്നതെല്ലാം മുറുകെ പിടിച്ച് ‘ഭീമൻ ഞണ്ട്’

“Manju”

ദിനംപ്രതി നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമ്പരപ്പിക്കുന്നതും കൗതുകമുള്ളതും കാഴ്ചയ്‌ക്ക് പുതുമ നൽകുന്നതുമായ വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമ്പരപ്പിക്കുന്ന വലുപ്പമുള്ള ഒരു ഞണ്ടിനെയാണ് വീഡിയോയിൽ കാണാനാകുക.

ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ഐലൻഡിലുള്ള ഒരു ഗോൾഫ് ക്ലബ്ബിൽ നിന്നുമാണ് ഞണ്ടിനെ കണ്ടെത്തിയത്. ഒരു വർഷം മുൻപുള്ള വീഡിയോയാണിതെങ്കിലും അതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ഇപ്പോഴാണ്. ഗോൾഫ് ക്ലബ്ബിലെ യാത്രക്കാരനാണ് ഈ ഞണ്ടിനെ ആദ്യം കാണുന്നത്. പോൾ ബേണർ എന്നയാളാണ് ഞണ്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇഴഞ്ഞു നടക്കുന്നതിനിടെ കയ്യിൽ തടയുന്ന വസ്തുക്കളെയെല്ലാം ഞണ്ട് മുറുകെ പിടിക്കുന്നത് വീഡിയോയിൽ കാണാം. മൂന്നടിയോളം നീളം വരുന്ന റോബർ ക്രാബ് ഇനത്തിൽപ്പെട്ട ഞണ്ടാണിത്. 50 വർഷം വരെയാണ് ഈ ഇനത്തിൽപ്പെട്ട ഞണ്ടുകളുടെ ആയൂർദൈർഘ്യം. ഗോൾഫ് ക്ലബ്ബിൽ എങ്ങനെയാണ് ഈ ഞണ്ട് വന്ന് പെട്ടതെന്ന് വ്യക്തമല്ല.

Related Articles

Back to top button