Latest

വിവാഹിതനാവാൻ റോഡിൽ കൂറ്റൻ ഫ്‌ളെക്‌സ് വെച്ച് മുഹമ്മ് മാലിക്

“Manju”

യോജിച്ച പങ്കാളിയെ കണ്ടത്താൻ പലവഴികളും തേടുന്നവരാണ് ഇന്നത്തെ തലമുറ.സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെയും കുടുംബത്തിന്റെ സഹായത്തോടെയും യുവാക്കൾ പങ്കാളിയെ കണ്ടത്തി വിവാഹം കഴിക്കുന്നു.യുകെയിലെ ഒരു യുവാവിനും ഒരു ജീവിതപങ്കാളിയെ ആവശ്യമുണ്ട്.സാധാരണ സംഭവമെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ.

അതിനായി യുവാവ് കണ്ടെത്തിയ രീതിയാണ് രസകരം. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനും അറേഞ്ച്ഡ് മാരേജിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി സ്വന്തം ഫോട്ടോ പതിച്ച കൂറ്റൻ പരസ്യബോർഡ് പ്രധാന റോഡുകളുടെ വശങ്ങളിൽ സ്ഥിപിച്ചു.29 കാരനായ മുഹമ്മദ് മാലിക് എന്ന യുവാവ് ആണ് വിചിത്രമായ ഒരു വിവാഹാലോചന രീതിയ്‌ക്ക് പിറകിൽ.

പരസ്യത്തിന് താഴെ യുവാവിനെ ബന്ധപ്പെടാനുള്ള വെബ്‌സൈറ്റിന്റെ അഡ്രസും നൽകിയിട്ടുണ്ട്.FindMalikAWife.com എന്നതാണ് വെബ്‌സൈറ്റ്. വെബ്‌സെറ്റിൽ മാലിക്കിന്റെ ഇഷ്ടവിനോദങ്ങളക്കുറിച്ചും രീതികളെ കുറിച്ചുമെല്ലാം വളരെ വിശദമാക്കി നൽകിയിട്ടുണ്ട്.അഡ്ജസ്റ്റ്‌മെന്റിനോട് താൽപര്യമില്ലെന്നും അണ്ടർസ്റ്റാൻഡിങ്ങാണ് വേണ്ടതെന്നും യുവാവ് വെബ്‌സൈറ്റിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അറേഞ്ച്ഡ് വിവാഹത്തോട് താൽപര്യമില്ലെന്നും പ്രണയവിവാഹത്തിനോടാണ് താൽപര്യമെന്നും അതിനാലാണ് അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ എന്ന തരത്തിലുള്ള അടികുറിപ്പ് നൽകിയതെന്നും യുവാവ് വ്യക്തമാക്കി. എന്തായാലും ഫ്‌ളെക്‌സിന് മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്.മികച്ച ആശയം ഒന്നു പരീക്ഷീക്കേണ്ടിയിരിക്കുന്നു എന്ന് പലരും കമന്റ് ചെയ്തു.

Related Articles

Back to top button