IndiaLatest

ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ട്രെയിന്‍ സര്‍വ്വീസ്

“Manju”

ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഭക്തര്‍ക്ക് ട്രെയിന്‍ സര്‍വ്വീസ് ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ജനുവരി 29 മുതലാണ് ആരംഭിക്കുന്നത്.

ജനുവരി 29ന് ബീഹാറിലെ ജയ്‌നഗറില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഫെബ്രുവരി 11ന് ട്രെയിന്‍ മടങ്ങിയെത്തും. പതിനാല് ദിവസം നീളുന്നതാണ് യാത്ര. തെക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ റെയില്‍വെ ഒരുക്കുന്നത്. യാത്രക്കാര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ട്രെയിനില്‍ തന്നെ ലഭ്യമാക്കും.

ഒരാള്‍ക്ക് പ്രതിദിനം 900 രൂപ എന്ന നിരക്കില്‍ യാത്രയ്‌ക്ക് ആകെ വരിക 13230 രൂപയാണ്. വിവിധ കേന്ദ്രങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ബസ്, താമസ സൗകര്യങ്ങള്‍, ട്രെയിനില്‍ സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവ ഐആര്‍സിടിസി ക്രമീകരിക്കും. കൂടാതെ ഓരോ സ്ഥലത്തും തീര്‍ത്ഥാടകര്‍ക്ക് മാസ്‌കുകള്‍, സാനിറ്റൈസര്‍, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവയുടെ ലഭ്യതയും ഐആര്‍സിടിസി ഉറപ്പാക്കും.

Related Articles

Back to top button