Latest

119 ന്റെ ചെറുപ്പം; പിറന്നാളോഘിച്ച് ലോകമുത്തശ്ശി

“Manju”

 

ജന്മദിനം ആഘോഷിക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് അല്ലേ.. പ്രായമെത്രയായാലും ജന്മദിനം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.ജപ്പാൻ കാരിയായ കാനെ ടനാകെയും കഴിഞ്ഞ ദിവസം അവരുടെ പിറന്നാൾ ആഘോഷിച്ചു.എന്താണിതിനിത്ര പ്രത്യേകത എന്നല്ലേ..?ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ജന്മദിനം ആഘോഷിച്ച വ്യക്തിയാണ് ജപ്പാൻകാരിയായ കാനെ ടനാകാ.

നമ്മളിൽ ചിലരെങ്കിലും അവരെ കുറിച്ച് കേട്ടുകാണും. അതെ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയ്‌ക്ക് ഉടമയായ ആ കാനെ ടനാകെ തന്നെയാണ് ഈ പിറന്നാളുകാരി.119 വയസാന് കാനെ ടനാകെയ്‌ക്ക് ഇപ്പോൾ പ്രായം. 2022 ജനുവരി 2 നാണ് അവർ തന്റെ നൂറ്റി പത്തൊൻപതാം ജന്മദിനം ആഘോഷിച്ചത്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയ്‌ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് കാനെ ടനാകായ്‌ക്ക് സ്വന്തം. തന്റെ നൂറ്റിപതിനാറാമത്തെ വയസ്സിൽ 2019 മാർച്ചിലാണ് അവർ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.

ലോകം മുഴുവൻ പുതുവർഷത്തെ വരവേറ്റപ്പോൾ തന്റെ നൂറ്റിപത്തൊന്പതാമത്തെ ജന്മദിനം ആഘോഷിക്കുകയായിരുന്നു കാനെ ടനാകാ. നൂറ്റിപത്തൊൻപത് വർഷത്തെ ജീവിതത്തിന്റെ പ്രതീകമായി നൂറ്റി പത്തൊൻപത് മെഴുകുതിരികൾ കത്തിച്ച് കേക്ക് മുറിച്ചുകൊണ്ടാണ് അവർ പുതുവർഷത്തെ വരവേറ്റത്. നൂറ്റി ഇരുപത് വർഷം ജീവിക്കുക എന്നതാണ് ഇപ്പോൾ അവർക്ക് മുന്നിലുള്ള ലക്ഷ്യം. തന്റെ നൂറ്റിയിരുപത്താമത്തെ ജന്മദിനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പിറന്നാൾ ആഘോഷത്തിനിടെ കാനെ ടനാകെ പറഞ്ഞു.

Related Articles

Back to top button