Latest

ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച കോഴിമുട്ട ഒടുവിൽ ഗിന്നസ്ബുക്കിലും

“Manju”

ഇൻസറ്റഗ്രാമിൽ ഒരു മുട്ട ലോക റെക്കോർഡ് നേടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അതും ഗിന്നസ് വേൾഡ് റെക്കോർഡ്.. അതേ, ജനപ്രിയ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിൽ വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രമാണ് ഗിന്നസിൽ ഇടം പിടിച്ചിരിക്കുന്നത്.

അപ്പോൾ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരും. അതെങ്ങനെയെന്നും എന്തുകൊണ്ടെന്നും. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ജനുവരി നാലിന് ഇൻസ്റ്റഗ്രാമിലെ ഒരു അജ്ഞാത പേജിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രമാണിത്. വർഷങ്ങൾക്കിപ്പുറവും ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്കുകൾ വാരിക്കൂട്ടിയ ചിത്രമെന്ന ഖ്യാതി ഈ മുട്ടയുടെ ചിത്രത്തിനാണ്.

ഈ ചിത്രം പോസ്റ്റ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ 30.5 മില്യൺ ലൈക്കുകളായിരുന്നു നേടിയത്. അതായത്, മൂന്ന് കോടിയിലധികം ലൈക്കുകൾ. മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ലൈക്കുകളുടെ എണ്ണം 55.5 മില്യണായും വർദ്ധിച്ചു. അഞ്ചരക്കോടിയിലധികം ലൈക്കുകൾ വാരിക്കൂട്ടിയതോടെ ഈ ചിത്രം ഗിന്നസിൽ ഇടം പിടിക്കുകയും ചെയ്തു.

3.4 ദശലക്ഷം കമ്മന്റുകളാണ് ഇൻസ്റ്റഗ്രാമിൽ ഈ ചിത്രത്തിനുള്ളത്. വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന് പേരിട്ടിരിക്കുന്ന പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മൂന്ന് വർഷമായിട്ടും പേജിൽ ഈ മുട്ടയുടെ ചിത്രമല്ലാതെ മറ്റൊന്നും തന്നെയില്ല. എന്നിട്ടും ഈ പേജിന് 4.8 ദശലക്ഷം ഫോളോവേഴ്‌സുണ്ടെന്നതാണ് കൗതുകം.

2019 ജനുവരി നാലിന് ലോക റെക്കോർഡ് നേടണമെന്ന ആഹ്വാനമിട്ടാണ് ഈ കോഴിമുട്ട ചിത്രം പോസ്റ്റ് ചെയ്തത്. ഏറ്റവും അധികം ലൈക്കുകൾ നേടിയ കൈലി ജെന്നറിന്റെ പോസ്റ്റിനെ തോൽപ്പിക്കണമെന്നും കോഴിമുട്ട ചിത്രത്തിന് തലക്കെട്ട് നൽകിയിരുന്നു. വെറും പത്ത് ദിവസത്തിനുള്ളിൽ റെക്കോർഡായിരുന്ന 18 ദശലക്ഷം ലൈക്കുകൾ മറികടന്നു ഈ മുട്ട ചിത്രം. ബിസിനസുകാരിയും മോഡലുമായ കൈലി ജെന്നർ 2018 ൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ റെക്കോർഡാണ് മറികടന്നത്. തനിക്കൊരു പെൺകുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ച ചിത്രത്തിനായിരുന്നു റെക്കോർഡ് ലൈക്കുകൾ. ഇതാണ് ഒരു കോഴിമുട്ട മറികടന്നത്.

Related Articles

Back to top button