IndiaLatest

പുരി ജഗന്നാഥ ക്ഷേത്രം അടച്ചിടാന്‍ തീരുമാനം

“Manju”

പുരി : കൊറോണ കേസുകള്‍ വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം അടച്ചിടാന്‍ തീരുമാനം. ജനുവരി 10 മുതല്‍ 31 വരെ ക്ഷേത്രം പൂര്‍ണമായും അടയ്‌ക്കും. ക്ഷേത്ര ഉപദേശക സമിതിയായ ഛത്തിസ നിജോഗിന്റെ തീരുമാനപ്രകാരമാണിത്. ക്ഷേത്രം ഭരണസമിതിയിലെ ജീവനക്കാരും, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഭക്തരുടേയും ക്ഷേത്ര ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

ഛത്തിസ നിജോഗിന്റെ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കൂട്ടമായാണ് തീരുമാനം എടുത്തതെന്നും പുരി ജില്ല മജിസ്‌ട്രേറ്റ് സമര്‍ത് വര്‍മ്മ പറഞ്ഞു. അതേസമയം ക്ഷേത്രത്തിലെ പ്രതിദിന പൂജകള്‍ നടക്കും. ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന പൂജാരികള്‍ ക്ഷേത്രം തുറന്ന് പതിവ് പൂജകള്‍ നടത്തും. ആവശ്യത്തിന് ജീവനക്കാരും ഇവരെ സഹായിക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൊറോണ ബാധിച്ചതിന് പിന്നാലെയാണ് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനം എടുത്തത്.

Related Articles

Back to top button