KeralaLatestMotivation

മുപ്പത് മണിക്കൂര്‍ കടലില്‍ കിടന്നശേഷംജീവിതത്തിലേക്ക്​ നീന്തി ജോസഫ്

ബോ​ട്ടി​ല്‍​നി​ന്നു ക​ട​ലി​ലേ​ക്ക്​ തെ​റി​ച്ചു​വീഴുകയായിരുന്നു

“Manju”

കാ​സ​ര്‍​കോ​ട്​: മീ​ന്‍​പി​ടി​ത്ത ബോ​ട്ടി​ല്‍​നി​ന്നു ക​ട​ലി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണ തൊ​ഴി​ലാ​ളി ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ ക​ട​ലി​ല്‍ നീ​ന്തി​യ​ത് 30 മ​ണി​ക്കൂ​ര്‍.
ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ല്‍ നി​ല​യി​ല്ലാ ക​യ​ത്തി​ല്‍ ജീ​വ​നു​വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച ജോ​സ​ഫി​​​ന്‍റെ വി​ളി ദൈ​വം കേ​ട്ടു. ഒ​ടു​വി​ല്‍ മ​ര​ണ​ത്തെ തോ​ല്‍​പി​ച്ച്‌​ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി. ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മ​പു​രം സ്വ​ദേ​ശി ജോ​സ​ഫ് (51) ആ​ണ്​ പൊ​ലീ​സി​​​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് നീ​ന്തി​ക്ക​യ​റി​യ​ത്.
കാ​സ​ര്‍​കോ​ട്​ കീ​ഴൂ​ര്‍ ക​ട​പ്പു​റ​ത്തു​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 40 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ക​ട​ലി​ല്‍ ക​മി​ഴ്ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്ന ജോ​സ​ഫി​നെ ക​ണ്ടെ​ത്തി​യ​ത്. ദി​നേ​ശ​ന്‍, സു​രേ​ഷ്, ശൈ​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​ടു​ത്തു​ചെ​ന്നു നോ​ക്കി​യ​പ്പോ​ള്‍ അ​ന​ക്കം ക​ണ്ട് ജീ​വ​നു​ള്ള​താ​യി സം​ശ​യം തോ​ന്നി​യ​തോ​ടെ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​ന്‍ നി​ല്ക്കാ​തെ ബോ​ട്ടി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ ത​ള​ങ്ക​ര തീ​ര​ദേ​ശ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌.​ഐ ബേ​ബി ജോ​ര്‍ജ്, ജോ​സ​ഫ്, സി​യാ​ദ്, വ​സ​ന്ത​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​വും കോ​സ്റ്റ​ല്‍ വാ​ര്‍ഡ​ന്‍ ര​ഞ്ജി​ത്തും സ​ഹാ​യ​ത്തി​നെ​ത്തി. ക​ര​യ്‌​ക്കെ​ത്തി​ച്ച്‌​ കാ​സ​ര്‍​കോ​ട്​ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി പ്ര​ഥ​മ ശു​ശ്രു​ഷ ന​ല്‍​കി. അ​ധി​ക​മൊ​ന്നും സം​സാ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല​ല്ലെ​ങ്കി​ലും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട​തെ​ങ്ങ​നെ​യെ​ന്ന പൂ​ര്‍​ണ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.
മം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ച്ച്‌ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന ജോ​സ​ഫ് വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വ​ല വി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ട​ലി​ലേ​ക്ക് വീ​ണ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ​മീ​പ​ത്തെ​ല്ലാം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല. തു​ട​ര്‍ന്ന് മം​ഗ​ളൂ​രു പാ​ണ്ഡേ​ശ്വ​രം സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. അ​വി​ടെ ക​ട​ലി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കീ​ഴൂ​ര്‍ ക​ട​ലി​ല്‍ ജോ​സ​ഫി​നെ ക​ണ്ടു​കി​ട്ടി​യ​ത്.

Related Articles

Back to top button