KeralaLatest

രക്തദാന ക്യാമ്പ് നടത്തി

“Manju”

തിരുവല്ല : സെന്റ് അലോഷ്യസ് കോളേജില്‍ അലോഷ്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിത്തിന്റെയും എന്‍. എസ്. എസ്, എന്‍. സി. സി യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ സഹകരത്തോടെ തിരുവല്ലയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് അലോഷ്യസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രിന്‍സിപ്പാള്‍ ജോജി ജോസഫ്, പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീബ മേരി ഐസക്ക്, ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ സൂസന്‍ വിന്‍സി ജോര്‍ജ്, എന്‍. സി. സി. ആര്‍മി ഓഫീസര്‍ ലഫ്. ഡോ. ജൂബിന്‍ ആന്റണി, എന്‍. സി. സി. നേവി ഓഫീസര്‍ സബ് ലഫ്. പോള്‍ ജേക്കബ്, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ മനോജ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. രക്തദാന സേന പ്രവര്‍ത്തകരായ ജിന്‍സണ്‍ ഫിലിപ്പോസ്, ലിന്‍സി ജോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ക്യാമ്പില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്തം ദാനം ചെയ്തു.

Related Articles

Back to top button