IndiaLatest

ശാന്തിഗിരി ആശ്രമം രാമക്കല്‍മേട് ഒന്നാം പ്രതിഷ്ഠാവാര്‍ഷികം ഇന്ന്

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

“Manju”

തൂക്കുപാലം (രാമക്കല്‍മേട്): ശാന്തിഗിരി ആശ്രമം രാമക്കല്‍മേട് ബ്രാഞ്ചിന്റെ ഒന്നാം പ്രതിഷ്ഠാവാര്‍ഷികം ഇന്ന് രാവിലെ 11.00 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ ശാന്തിഗിരി ആശ്രമത്തിന്റെ മൂന്നാമത്തെ ഉപാശ്രമമാണ് രാമക്കല്‍മേട്ടിലുള്ളത്. 2021 ജനുവരി 10നാണ് ആശ്രമം സമര്‍പ്പിക്കപ്പെട്ടത്. ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ജനനി അമൃതജ്ഞാന തപസ്വിനിയുടെ ജന്മഗൃഹമാണ് രാമക്കല്‍മേട്ടിലെ ഉപാശ്രമമായി മാറിയത്.

രാവിലെ 11.00 മണിക്ക് നടന്ന വാര്‍ഷിക സമ്മേളനത്തിന് ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. വിശ്വസംസ്കൃതി കലാരംഗം ഇന്‍ചാര്‍ജ് സ്വാമി ജനസമ്മതന്‍ ജ്ഞാന തപസ്വി, കോര്‍ഡിനേറ്റര്‍ ബിജുമോന്‍, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) ആര്‍.സതീശന്‍, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം അഡീഷണല്‍ ജനറല്‍ കണ്‍വീനര്‍ പി.പി.ബാബു, ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, മാതൃമണ്ഡലം പ്രതിനിധി മിനി യശോധരന്‍, വി.എസ്. എന്നിവര്‍ സംസാരിച്ചു. ഏരിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനുകുമാര്‍ സി.ആര്‍. സ്വാഗതവും ഷെയ്സ് മോൻ ഇ.ഡി. നന്ദിയും പ്രകാശിപ്പിച്ചു.

രാമക്കല്‍മേടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന മറ്റൊരു മതാതീത ആത്മീയ കേന്ദ്രമാണ് ശാന്തിഗിരി ആശ്രമവും പരിസരപ്രദേശവും. ഇവിടെ എത്തുന്നവര്‍ക്ക് പ്രകൃതിയുടെ വശ്യതയ്ക്കൊപ്പം ആത്മനിര്‍വൃതിയും ലഭിക്കു.

Related Articles

Back to top button