India

വാക്‌സിനേഷൻ സെന്ററുകളുടെ സമയം കൂട്ടാൻ നിർദ്ദേശം നൽകി കേന്ദ്രം

“Manju”

ന്യൂഡൽഹി: വാക്‌സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയത്തെ കുറിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതിയ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കൊറോണ മൂന്നാം തരംഗം വ്യാപിക്കുന്നതിനിടെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് അഭിപ്രായപ്പെട്ട് ആരോഗ്യ വിദഗ്ധർ എത്തിയിരുന്നു. കേന്ദ്രസർക്കാരും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനേഷൻ സെന്ററുകളുടെ സമയം കൂട്ടാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കൊറോണ വാക്‌സിനേഷൻ സെന്ററുകൾക്ക് പ്രവർത്തന സമയം നിശ്ചയിച്ചിട്ടില്ല. എപ്പോൾ വേണമെങ്കിലും ജനങ്ങൾക്ക് വന്ന് വാക്‌സിൻ സ്വീകരിക്കാനാകണം. അതിനാൽ തന്നെ രാത്രി പത്ത് മണി വരെയെങ്കിലും ഓരോ വാക്‌സിനേഷൻ സെന്ററുകളും തുറന്ന് പ്രവർത്തിക്കണമെന്ന് അഡീഷണൽ ആരോഗ്യ സെക്രട്ടറി ഡോ. മനോഹർ അഗ്നാനി പറഞ്ഞു.

രാജ്യത്ത് വാക്‌സിനേഷൻ 150 കോടി പിന്നിട്ടിരിക്കുകയാണ്. കൊറോണയുടെ പുതിയ വകഭേഗം ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇന്ന് 1,79,723 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,57,07,727 ആയി. ഒമിക്രോൺ ബാധിതരുടെ എണ്ണം 4033 ആയി ഉയർന്നിട്ടുണ്ട്.

Related Articles

Back to top button