IndiaLatest

സ്വകാര്യ ഓഫീസുകള്‍ അടച്ചിടാന്‍ നിര്‍ദേശം

“Manju”

ഡല്‍ഹി: കോവിഡ് രൂക്ഷമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ക്ക് ഒഴികെയുള്ള സ്വകാര്യ ഓഫീസുകളെല്ലാം അടച്ചിടാന്‍ നിര്‍ദേശം. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടേതാണ് ഈ തീരുമാനം. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ ഓഫീസുകള്‍ പകുതി ഹാജരിലാണ് പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫാര്‍മസി കമ്പനികള്‍, മൈക്രോഫിനാന്‍സ് ഓഫീസുകള്‍, അഭിഭാഷകരുടെ ഓഫീസുകള്‍, അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് ഓഫീസുകള്‍ എന്നിവയെ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ ബാറുകള്‍ എന്നിവയെല്ലാം നേരത്തെ തന്നെ അടച്ചിരുന്നു. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button