IndiaLatest

ഡല്‍ഹിയില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തില്ല

“Manju”

ഡല്‍ഹി ; പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തുടര്‍ച്ചയായി രണ്ടു ദിവസം പോസിറ്റിവിറ്റി 25 ശതമാനം കടന്നതോടെയാണ് തീരുമാനം. സ്വകാര്യ ബാങ്കുകള്‍, സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ഫാര്‍മ കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍, അഭിഭാഷകരുടെ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തനം നിറുത്തി ജീവനക്കാരെ പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉത്തരവ്.

സ്വകാര്യ ഓഫീസുകള്‍ പൂട്ടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ദേശീയ തലസ്ഥാന മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതില്‍ ഉറപ്പ് ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കേസുകള്‍ ഏറ്റവും ഉയരത്തിലെത്തുമെങ്കിലും പിന്നീട് കുറയും – അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button